ദേവേട്ടന്‍ അടുത്തിടെ തുടങ്ങിയ ആരോഗ്യബ്ലോഗില്‍ അത് വളരെ രസകരമായി പോസ്റ്റും ചെയ്തു.
ഇതിനെ കുറിച്ച് നേരത്തെ ഞാന്‍ കേട്ടിട്ടുണ്ട്. വര്‍ക്കലക്കാരനല്ലേ ഞാന്‍? പാപനാശത്തെ സര്‍ക്കാര്‍ പ്രകൃതി ചികിത്സാ കേന്ദ്രത്തില്‍ മത്തങ്ങാ നീരും മണ്ണു ചികിത്സയുമൊക്കെ നടത്തി തടി കുറയ്ക്കാറുണ്ടെന്ന് കേട്ടിട്ടുണ്ട്. ഏതായാലും ഇതൊന്ന് പരീക്ഷിച്ചുകളയാമെന്ന് ഞാനും കരുതി. തടി മൂലം എനിക്ക് പെണ്ണ് കിട്ടാഞ്ഞോ അല്ലേല്‍ കെട്ടാന്‍ പോകുന്ന പെണ്ണിനെ ഇമ്പ്രസ്സ് ചെയ്യിക്കാനൊന്നുമല്ല. എനിക്ക് തന്നെ എന്റെ തടി ഓവറാകുന്നു എന്ന് തോന്നുന്നു. എന്റെ ക്രമം തെറ്റിയ ജീവിതരീതിയാണ് എന്നെ തടിയനാക്കുന്നത്.പിന്നെ ഇവിടുത്തെ ഭക്ഷണവും. എനിക്ക് ഭക്ഷണത്തോട് ആര്‍ത്തിയൊന്നുമില്ല. ഇവിടെ ഹോട്ടലിലെ എക്സിക്യുട്ടീവ് ഡൈനിംഗ് റൂമില്‍ നല്ല ഒന്നാം തരം ഭക്ഷണം കിട്ടും. കഴിക്കാന്‍ വയ്യാത്ത പാടേയുള്ളൂ. ഒക്കെ ഒന്ന് കണ്ട്രോള്‍ ചെയ്യണം ഇനി.
ഏതായാലും ശരി ഇന്ന് (15 ജനുവരി 2006)രാവിലെ തൊട്ട് ചികിത്സ തുടങ്ങി. അതിന്റെ പ്രോഗ്രസ്സ് ഒന്ന് ബ്ലോഗ് ചെയ്യാമെന്നു കരുതി ഈ ബ്ലോഗ് തുടങ്ങി.
ഇന്നലെ വൈകിട്ട് ഞാന്‍ എന്റെ ഡ്രൈവര്‍ രാജന്‍ അണ്ണനെയും കൂട്ടി ഉം അല്‍ കുവൈന്‍ ലുലു സെന്ററില്‍ പോയി. പണ്ടൊരിക്കല്‍ എന്റെയൊരു വയറിളക്കം ബാധിച്ച സുഹൃത്ത് വയറു മുറുകാനുള്ള ഗുളികയ്ക്കു പകരം വയറ് ഇളകാനുള്ള ഗുളിക കഴിച്ച് വശക്കേടായത് ഓര്‍മ്മയുള്ളതുകൊണ്ടാ രാജന്‍ അണ്ണനെ കൂടെ കൂട്ടിയത്. കുമ്പളങ്ങയ്ക്കു പകരം വേറെ എന്തേലും സാധനം മേടിച്ചോണ്ട് പോയാല്‍ വിപരീത ഫലമുണ്ടായാലോ?
രാജന്‍ അണ്ണന്റെ ലണ്ടനിലുള്ള ശേഷകാരിയുടെ (അനന്തിരവള്‍) 17 കിലോ ഈ കുമ്പളങ്ങ എന്നു പറയുന്ന സാധനം 10 ദിവസങ്ങള്‍ കൊണ്ട് കുറച്ചു എന്ന അറിവ് എന്നെ കൂടുതല്‍ സന്തോഷവാനാക്കി. പുള്ളിക്കാരിയെ വര്‍ക്കല പ്രകൃതി ചികിത്സ കേന്ദ്രത്തില്‍ ആണ് ചികിത്സിച്ചത്.

കുമ്പളങ്ങയുടെ ഐഡന്റിഫിക്കേഷന്‍ പ്രശ്നത്തെ കൂറിച്ച് പറഞ്ഞപ്പോള്‍ കുമ്പളങ്ങയുടെ ശാസ്ത്രീയനാമം പറഞ്ഞുതരാമെന്നായി ദേവേട്ടന്‍! വായില്‍ കൊള്ളാത്ത പേര് കേട്ടിട്ട് യാതൊരു ഗുണവും ഇല്ലെന്ന് ഞാന്‍ പറഞ്ഞു. (മാത്രമല്ല, അത്രെം വിവരവുമില്ലേ!)


ഇന്ന് രാവിലെ എഴുന്നേറ്റത് താമസിച്ചു പോയി. കാരണം ഇന്നലെ രാത്രി 3 മണിയായി ഉറങ്ങിയപ്പം. ഹോട്ടലില്‍ താമസിക്കുന്ന കുറച്ച് മല“നാറി” ഗസ്റ്റുകള്‍ രാത്രി വെള്ളമടിച്ച് പ്രശ്നങ്ങളുണ്ടാക്കിയിരുന്നു. അതു കൊണ്ട് തുടരെ തുടരെ ഫോണ്‍കോളുകള്‍ വന്നതു കാരണം ഉറക്കം ശരിയായതുമില്ല. എഴുന്നേറ്റ ഉടന്‍ തന്നെ പ്രഭാതകര്‍മ്മങ്ങളെല്ലാം തീര്‍ത്ത് പടത്തിന്റെ മുന്നില്‍ വിളക്കും കൊളുത്തി പ്രാര്‍ത്ഥിച്ചിട്ട് നേരെ കുമ്പളങ്ങ ഒരെണ്ണമെടുത്തോണ്ട് അടുക്കളയില്‍ പോയി അത് മുറിച്ച് പകുതിയാക്കി. ഒരു പകുതി ഫ്രീഡ്ജില്‍ വച്ചിട്ട് മറു പകുതിയുടെ തൊലി ചെത്തി കളഞ്ഞു. അതിനകത്തെ കുരുവെല്ലാം എടുത്തുകളഞ്ഞിട്ട് അത് ചെറിയ സ്ലൈസുകളായി അരിഞ്ഞു മിക്സിയിലിട്ട് അടിച്ച് ജ്യൂസ് പരുവമാക്കി. അതൊരു ഹൈബോള്‍ ഗ്ലാസ്സിലേക്ക് (കോലന്‍ ഗ്ലാസ്സ്)പകര്‍ന്നു. ബാക്കി വന്ന ഒരു ഗ്ലാസ്സോളം ജ്യൂസ് ഫ്രിഡ്ജില്‍ വച്ചു.

ഞാന്‍ ഇതൊക്കെ കഴിഞ്ഞ് ഡോക്ടറിന് ഒരു എസ്.എം.എസ് വിട്ടു. “ഡിയര്‍ ഡോക്ടര്‍, ഞാന്‍ ചികിത്സ തുടങ്ങി“ എന്ന് പറഞ്ഞ്. “മെലിഞ്ഞ് കുട്ടപ്പനായി വരൂ” എന്ന് ഉടന്‍ തന്നെ ഡോക്ടര്‍ മറുപടി അയച്ചനുഗ്രഹിച്ചു.
എന്തായാലും ശരി ഇന്ന് ഉച്ചയ്ക്കത്തെ ഭക്ഷണം നല്ല രുചികരമായി തോന്നി. കുമ്പളങ്ങാ ഇഫക്ട് കൊണ്ട് ആണോന്ന് അറിയില്ല.
13 comments:
ഭക്ഷണം കൂടുതല്‍ രുചികരമായിത്തോന്നുന്നോ?
എങ്കില്‍ വെറുതേ കാശുകളയണ്ട കലേഷേ. പഴേപടി തട്ടിക്കോ.
അല്ലാ, അടുത്ത സ്റ്റേജുകളുടെ പടമൊന്നും പിടിച്ചില്ലേ?
:)
കലേഷേ... മെലിയീ ഭവഃ
പിന്നെ തൊഴുത്തൊന്നും പണിയിക്കാൻ നിക്കേണ്ട. കലേഷ് മെലിഞ്ഞാലും തൊഴുത്തിലൊന്നും കെട്ടാൻ പറ്റൂല്ലാന്നല്ലേ.. പഴയ ആ അനക്കൊട്ടില് തന്നെ മതി.
ഭക്ഷണത്തിനൊക്കെ നല്ല ടേസ്റ്റു തോന്നുന്നുണ്ടോ? അങ്ങിനെയാണെങ്കിൽ സിദ്ധൻ പറഞ്ഞ ആ തലയാട്ടൽ വ്യായാമംകൂടി ഇതിന്റെ കൂടെ ചെയ്യണം. മറക്കരുതേ..
പിന്നെ എന്തെങ്കിലും അസ്കിത തോന്നുണ്ടെങ്കിൽ എനിമ തരാൻ ശാന്തിയിലെ ആ ഡാക്കിട്ടരുണ്ടല്ലോ. ഇനിയെങ്ങാനും റബ്ബറിന്റെ ക്യാപ്പ് ഊരിപ്പോന്നില്ലെങ്കിൽ ഊരാനല്ലേ പോളേട്ടൻ . പക്ഷേ, ഇപ്രാവശ്യം ദേവേട്ടൻ പറഞ്ഞപോലെ ചെയ്യാൻ പോളേട്ടനോട് പ്രത്യേകം പറയണേ. അല്ലെങ്കിൽ അത്തറുകമ്പനിക്കാരു മുഴുവൻ ശാന്തിയിൽ തമ്പടിക്കും. ഭാവി അമ്മായിയപ്പന്മാരാരെങ്കിലും ഭാവി മരുമകന്റെ ക്യാപ്പിന്റെ സ്റ്റാറ്റസ്സറിയാൻ ശാന്തിയിലെങ്ങാനും വന്നാൽ ക്യാപ്പൂരുന്നതിനു മുൻപ് പുള്ളിയെ ഒരു ചായ കുടിക്കാൻ ആരെങ്കിലും വിളിച്ചോണ്ടു പോകാൻ ഏർപ്പാടാക്കുന്നതും നല്ലതായിരിക്കും. അല്ലെങ്കിൽ പാവം...
കുമ്പളങ്ങാപ്രയോഗത്തിന്റെ ഇഫക്ട് വർണ്ണചിത്രങ്ങളായി കാണിക്കുന്നതായിരുന്നു ഒന്നുകൂടി നല്ലത്. തുടക്കത്തിലെ പല ചിത്രങ്ങളും കാണാൻ അമ്പത്താറിഞ്ച് മോണിട്ടർ വേണമെന്നറിയാം. അതൊന്നും ചില്ലിട്ട് വെക്കാനും പറ്റില്ലല്ലോ, കാരണം വയറ് ചില്ലേൽ മുട്ടൂല്ലോ.. എന്നാലും.
ഒരു പന്ത്രണ്ട് പാക്കറ്റ് എംസീലുകൂടി കരുതിക്കോ കേട്ടോ... ഇൻ കേസ് ഓഫ് ആൻ എമർസഞ്ചി...
രണ്ടു ദിവസം മുന്നേ കലേഷ് ലുലുവിൽ നിന്നും വിളിച്ചു.
സംശയം രണ്ടെണ്ണം:
ഒന്ന്. എന്താണു കുമ്പളങ്ങാ
റ്റൂ. ഏതു മിക്സിയാണു നല്ലത്
രണ്ടിനെ ഒന്നാമതായി സോൾവ് ചെയ്തു: ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ജനിച്ച മിക്സികൾ ബ്ലെൻഡറിനു പുറമേ മില്ല്, ചമ്മന്തി ബൌൾ, ആട്ടുകല്ല്, അരകല്ല്, തിരികല്ല്, അലക്കുകല്ല്, ബലിക്കല്ല് എന്നിവയടക്കം കുറഞ്ഞത് 10 ജാറുകളോടു കൂടിയാണു വരുന്നതെന്ന് പ അടുത്തവീട്ടിലെ സെറാമിക് സിസ്റ്റംസ് മെയിന്റനൻസ് എഞ്ചിനീർ കമലച്ചേച്ചി പറഞ്ഞു തന്നിരുന്നതോർത്ത് ഫാറിൻ ബ്രാൻഡ് ആയ മോളിനക്സ് വാങ്ങാൻ പറഞ്ഞു (സ്ഥലം ലാഭം, കറന്റ് ലാഭം, വെറും ബ്ലെൻഡർ ആയതിനാൽ വിലയിലും ലാഭം)
സീരിയസ്സായ പ്രശ്നം കൂശ്മാണ്ഡത്തെ കലേഷെങ്ങനെ തിരിച്ചറിയുമെന്നാണ്. ആഷ്ഗോഡപാദരെ ഒന്നു തിരിച്ചറിയാൻ എന്താ വഴിയെന്ന് ഭാര്യയോടു തിരക്കി.
ഭാ: ഏതു കടയിലാ കലേഷ്?
ഞാ: യൂവേക്യൂലുലു
ഭാ: ഇതെന്തു പ്രാകൃതഭാഷ?
ഞാ: ഉം അൽ കുവൈൻ ലു ലു സൂപ്പർ പലചരക്കുകട എന്ന് വേഗത്തിൽ പറഞ്ഞതാ.
ഭാ: ആ കടയിൽ ഒതളങ്ങാ, മരോട്ടിക്കായ എന്നിവ വിൽക്കാറുള്ളതായി അറിയുമോ? വല്ല കാർത്തിക വിളക്കുകൊളുത്താനോ മറ്റോ?
ഞാ: ഇല്ലെന്നാണ് അക്കോഡിങ് റ്റു ദി ബെസ്റ്റ് ഒഫ് മൈ നോൾജ് & ഇൻഫൊർമേഷൻസ് ഗിവൺ റ്റു മി & എക്സ്പ്ലനേഷൻസ് ഐ ഹാവ് റിസീവ്ഡ്..
ഭാ: ഇതെന്തു ഗീക്കി ഗ്രീക്കി ബാത്ത്?
ഞാ: വ്യക്തത കൂട്ടി വേഗം കുറച്ചതാ.
ഭാ: വിഷക്കനികളില്ലാത്ത സ്ഥിതിക്ക് കലേഷിനു കുമ്പളമെന്നു തോന്നിയ ഫലമെടുത്ത് പോകാവുന്നതാണ്.. എല്ലാ പച്ചകറി ജ്യ്യൂസും വയറിനു നല്ലതല്ലേ..
(ഒരു മണിക്കൂറ് കഴിഞ്ഞു)
ഭാ: ആ കലേഷ് വിളിച്ചിരുന്നോ പിന്നെ?
ഞാ: ഇല്ലല്ലോ
ഭാ: ഒന്നു വിളിച്ചു നോക്കൂ. ലുലുവിൽ ചക്കയും ആയണിച്ചക്കയും വിൽക്കാറുണ്ട് - കുമ്പളമെന്നു കരുതി ചക്കജ്യൂസെങ്ങാനും കുടിച്ചാൽ..
ഞാ: അയ്യോ ആലോചിക്കാൻ പോലും ഭയമാകുന്നു.. ഹെന്റെ പേഷ്യന്റ്! ഫോണെവിടെ???
(വർക്കല പ്രാകൃത കേന്ദ്രം എഫക്റ്റീവ് ആണെന്ന് എന്നോടും ഒരു അനുഭവസ്ഥൻ പറഞ്ഞതാ കലേഷേ. കൊള്ളലാഭമാണോ അതോ ന്യായവിലക്ക് ആരോഗ്യം വിൽക്കുന്ന സ്ഥലമാണോ? ഒന്നു കണ്ടാൽക്കൊള്ളാമെന്നുണ്ട്)
കലേഷേ,
നാട്ടില്‍ പോവുമ്പോള്‍ തടി കണ്ടു കെട്ടാന്‍ തയ്യാറുള്ള വല്ല പെണ്ണിനേയും കണ്ടാല്‍ ധൈര്യമായി കല്ല്യാണിക്കോളൂ. തടി കുറയാന്‍ കുമ്പളങ്ങയേക്കാളും ഗുണം ചെയ്യും മംഗല്യം എന്നുള്ളതിനു ഞാന്‍ പ്രത്യക്ഷ ഉദാഹരണം. കല്ല്യാണത്തിനു മുന്നെ 82 kg ഉണ്ടായിരുന്ന ഞാന്‍ അതിനു ശേഷം 73kg ആയി. ഭാര്യ നാട്ടില്‍ ആയിരുന്നപ്പോ വീണ്ടും 81-ലേക്ക്. ദേ ഇപ്പോ back to 69.
സംശയം ഉണ്ടെങ്കില്‍ എന്നെ രണ്ടവസ്ഥയിലും കണ്ടിട്ടുള്ള Dr. ദേവനോടോ സിദ്ധാര്‍ത്ഥനോടോ ചോദിച്ചു നോക്കൂ.
കുമ്പളങ്ങ ചികിത്സ എന്തായി?
തടി വെക്കാനുള്ള ചികിത്സക്ക് ഒരു ബ്ലോഗ് തുടങ്ങരുതോ? അനുഭവമേ ഗുരു എന്നല്ലേ?
ഇബ്രു-
കലേഷേട്ടാ, ദേ വേറൊരു തടിയന്‍.. ഇതാ ഇവിടെ
ella bhavukangalum nernnu kontu saneham
ശ്ശൊ നിക്ക് വയ്യ,
ഞാനാ സെയില്‍സ്മാനോട് അപ്പളേ പറഞ്ഞതാ കുമ്പളങ്ങയും ഒതളങ്ങയും തമ്മില്‍ മാറിപ്പോകരുതെന്ന്
കലേഷ് ഭായീ..ഞനും ഇതൊന്നു പരീക്ഷിക്കട്ടെ...
കലേഷ് ജീ.... ഈ പോസ്റ്റ് വായിച്ചിട്ട്, കഴിഞ്ഞ ഒരു കൊല്ലമായി ഞാന്‍ കാത്തിരിയ്ക്കുന്നു... എന്നിട്ട് വല്ല ഗുണവുമുണ്ടായോ മാഷേ? മെലിഞ്ഞോ????
വാഴപിണ്ടി ജ്യൂസടിച്ചു കുടിച്ചാല്‍ തടി കുറയുമെന്നു പറഞ്ഞുകേട്ടിട്ട് നാട്ടില്‍നിന്ന് ഒരടി നീളത്തിലുള്ള പത്തെണ്ണം ഇറക്കുമതി ചെയ്ത്, ജ്യൂസടിച്ചു കുടിച്ചുനോക്കി... യെവടെ കൊറയാന്‍, പിന്നെ ബേറൊരു ഗൊണോണ്ട്.. റ്റോയ്‌ലെറ്റില്‍ പോയാല്‍, നല്ല സുഖാ.. അറിയില്ല..... (സോറിട്ടോ.. ഓഫായോ?)
:) :) :)
ചേട്ടാ....
തടി കുറഞോ????? എനിക്കും ഒന്നു പരീഷിക്കാനാ.
ഞാനും സാമാന്യം നല്ല തടി ഉള്ള ആളാ..... പ്ലീസ് റിപ്ലെ തരികാ
ചേട്ടാ....
തടി കുറഞോ????? എനിക്കും ഒന്നു പരീഷിക്കാനാ.
ഞാനും സാമാന്യം നല്ല തടി ഉള്ള ആളാ..... പ്ലീസ് റിപ്ലെ തരികാ
തടി കുറയുമോ
Post a Comment